തിരുവല്ല ചാത്തങ്കരിയിൽ തീപിടുത്തം. അഗ്നിബാധയിൽ വീട്ടിലെ ഗൃഹോപകരണങ്ങൾ കത്തി നശിച്ചു. ചാത്തങ്കരി കോടിക്കൽ വീട്ടിൽ കെ.സി ഏബ്രഹാമിന്റെ വീട്ടിലെ ഉപകരണങ്ങളാണ് കത്തി നശിച്ചത്. ഇന്ന് പുലർച്ചയോടെ ആയിരുന്നു സംഭവം. വീട്ടിലെ ഊണു മുറിക്കുള്ളിൽ വലിയ ശബ്ദത്തോടെ തീ കത്തുകയായിരുന്നു.
ഫ്രിഡ്ജും സീലിംഗ് ഫാനും ഉൾപ്പെടെയുള്ള ഗൃഹോപകരണങ്ങൾ മുഴുവൻ കത്തി നശിച്ചു.ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് ഇടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക