പത്തനംതിട്ട വെണ്ണിക്കുളത്ത് നാലു കിലോ കഞ്ചാവുമായി യുവാക്കൾ പിടിയിൽ. ആലപ്പുഴ ചെറിയനാട് സ്വദേശികളായ നിതിൻ (31), വിഷ്ണു (29) എന്നിവരാണ് പിടിയിലായത്. ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ കഞ്ചാവുമായി പ്രതികൾ സഞ്ചരിച്ചിരുന്ന കാർ പിന്തുടർന്നാണ് ഇവരെ പിടികൂടിയത്.
വെണ്ണിക്കുളം പോളിടെക്നിക് കോളേജിന്റെ മുൻവശം വെച്ചായിരുന്നു ഇവർ പിടിയിലായത്. KL 04N 9709 മാരുതി സെൻ വൈറ്റ് കാറിൽ ആയിരുന്നു പ്രതികൾ കഞ്ചാവുമായി എത്തിയത്. ഇവർക്കെതിരെ തുടർ നടപടികൾ എടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക