ഒഡിഷയിലെ സ്വകാര്യ കോച്ചിങ് സ്ഥാപനത്തിന്റെ ഹോസ്റ്റലിൽ വിദ്യാർഥികൾ പാമ്പുകടിയേറ്റു മരിച്ചു. മൂന്ന് വിദ്യാർത്ഥികളാണ് മരിച്ചത്. രാജ നായക് (12), ഷെഹശ്രീ നായക് (11), എലീന നായക് (12) എന്നിവരാണ് മരിച്ചത്. മറ്റൊരു വിദ്യാർത്ഥി ഗുരുതരാവസ്ഥയിലാണ്. ഒഡിഷയിലെ കിയോഞ്ചർ ജില്ലയിലാണ് സംഭവം.
ബാരിയ ഏരിയയിലെ നിഷ്ചിന്താപൂർ ഗ്രാമത്തിലെ കോച്ചിങ് സെന്ററിന്റെ ഹോസ്റ്റലിൽ തറയിൽ ഉറങ്ങിക്കിടന്ന വിദ്യാർഥികളെയാണ് പാമ്പു കടിച്ചത്. നാല് വിദ്യാർഥികളെയും കിയോഞ്ജറിലെ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും മൂന്ന് വിദ്യാർഥികൾ മരിച്ചതായി സ്ഥിരീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക