കുളിമുറിയിൽ മൊബൈൽ ക്യാമറ വെച്ച് സഹപാഠിയുടെ ദൃശ്യങ്ങൾ ചിത്രീകരിച്ച മൂന്ന് മെഡിക്കൽ വിദ്യാർഥിനികളെ കോളേജിൽ നിന്ന് പുറത്താക്കി.
കർണാടകയിലെ ഉഡുപ്പിയിലെ മെഡിക്കൽ കോളേജിലാണ് സംഭവം. അലിമതുൽ ഷൈഫ, ഷബാനാസ്, ആലിയ എന്നീ വിദ്യാർഥിനികളെയാണ് അധികൃതർ കോളേജിൽ നിന്ന് സസ്പെൻഡ് ചെയ്തത്.
മൊബൈൽ അനുവദനീയമല്ലാത്ത കോളേജിലേക്ക് മൊബൈൽകൊണ്ടു വന്നു, അതുപയോഗിച്ച് കുളിമുറി ദൃശ്യങ്ങൾ പകർത്തി എന്നീ രണ്ടു കുറ്റങ്ങൾ ചൂണ്ടിക്കാട്ടിയാണ് വിദ്യാർഥിനികളെ സസ്പെൻഡ് ചെയ്തതെന്നാണ് റിപ്പോർട്ട് .
പ്രതികരിക്കാൻ ഇവിടെ എഴുതുക