മലേഷ്യൻ പരമോന്നത പുരസ്കാരമായ ഹിജ്റ പുരസ്കാരം നേടിയ കാന്തപുരം ഉസ്താദിനെ അഭിനന്ദനങ്ങൾ അറിയിച്ച് മന്ത്രി മുഹമ്മദ് റിയാസ് രംഗത്തെത്തി. മലേഷ്യൻ പരമോന്നത പുരസ്കാരമായ ഹിജ്റ പുരസ്കാരം ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എപി അബൂബക്കർ മുസ്ലിയാർക്ക് മലേഷ്യൻ രാജാവ് അൽ സുൽത്താൻ അബ്ദുള്ള സുൽത്താൻ അഹമ്മദ് സമ്മാനിച്ചു എന്നും മന്ത്രി പങ്കുവെച്ച ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു.
കഴിഞ്ഞ ദിവസമാണ് മലേഷ്യൻ രാജാവ് സാമൂഹിക വൈജ്ഞാനിക മേഖലകളിൽ മികച്ച സേവനങ്ങൾ നൽകുന്ന മതപണ്ഡിതർക്ക് ഹിജ്റ വർഷം ആരംഭത്തിൽ നൽകുന്ന മലേഷ്യൻ പുരസ്കാരം കാന്തപുരത്തിന് സമ്മാനിച്ചത്. മലേഷ്യൻ സർക്കാരിന്റെ പരമോന്നത ബഹുമതി സ്വീകരിച്ച് കേരളത്തിൽ തിരിച്ചെത്തിയ കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർക്ക് സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി. പുരസ്കാരം സ്വീകരിച്ചതിനുശേഷം മലേഷ്യൻ സർക്കാരിന്റെ പ്രത്യേക വിമാനത്തിൽ കോഴിക്കോട് വിമാനത്താവളത്തിൽ ഇന്നലെയാണ് കാന്തപുരം എത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക