റാഞ്ചി: പതിനൊന്നുവയസുകാരനെ ഇരുമ്പ് വടികൊണ്ട് അടിച്ച ശേഷം കഴുത്തുഞെരിച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ രണ്ടാനമ്മ അറസ്റ്റിൽ. ജാര്‍ഖണ്ഡിലാണ് ക്രൂര സംഭവം.
കുട്ടിയുടെ അമ്മ പത്തുവര്‍ഷം മുന്‍പ് പാമ്പ് കടിയേറ്റ് മരിച്ചിരുന്നു. ഇതിന് ശേഷം കുട്ടിയുടെ അച്ഛന് പ്രതിയായ യുവതിയെ വിവാഹം ചെയ്യുകയായിരുന്നു. കഴിഞ്ഞ ദിവസം രാത്രി രണ്ടാനമ്മയും കുട്ടിയും തമ്മില്‍ വവാക്കേറ്റമുണ്ടായി. അതിന് പിന്നാലെ യുവതി കുട്ടിയെ ഇരുമ്പ് വടികൊണ്ട് അടിച്ചു. ശേഷം കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നെന്ന് പൊലീസ് വ്യക്തമാക്കി.
സംഭവത്തില്‍ പ്രതിയെ പോലീസ് ചോദ്യം ചെയ്തു വരികയാണ്. കൊലപാതകത്തില്‍ മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോ എന്ന കാര്യം അന്വേഷിക്കുമെന്നും പൊലീസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക