ബീറ്റ്റൂട്ടും വെളിച്ചെണ്ണയും ലിപ് ബാം ഇനി വീട്ടിൽ ഉണ്ടാക്കാം. ചുണ്ടുകള്‍ക്ക് പ്രകൃതിദത്തമായ പിങ്ക് നിറം നല്കാന് ബീറ്റ്റൂട്ട് സഹായിക്കും. കുറച്ചു ബീറ്റ്റൂട്ട് ജ്യൂസ് ചുണ്ടില്‍ നേരിട്ട് പുരട്ടുന്നത് ചുണ്ടുകളെ കൂടുതല്‍ ആരോഗ്യമുള്ളതാക്കും.
വെളിച്ചെണ്ണയിൽ അടങ്ങിയിരിക്കുന്ന ഫാറ്റി ആസിഡുകള്‍ ചുണ്ടുകള്‍ക്ക് വഴുവഴുപ്പും ഈര്‍പ്പവും പകരുകയും, ചുണ്ടുകളെ പോഷിപ്പിക്കുകയും ചെയ്യുന്നു.
തയ്യാറാക്കുന്ന വിധം:
1. ഒരു ബീറ്റ്റൂട്ട് ഗ്രേറ്റ് ചെയ്ത് അതിന്റെ നീര് എടുക്കുക. ഇതിലേക്ക് ഒരു സ്പൂൺ വെളിച്ചെണ്ണ ചേർത്ത് യോജിപ്പിക്കുക. നന്നായി ഇളക്കിയ ശേഷം ഇത് ഒരു ചെറിയ പാത്രത്തിലേക്ക് മാറ്റുക. പിന്നീട് ഫ്രിഡ്ജില്‍ വച്ച് തണുപ്പിച്ച് ഉപയോഗിക്കാവുന്നതാണ്. ചുണ്ടുകള്‍ക്ക് നല്ല പിങ്ക് നിറം നൽകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക