മേഖാലയ മുഖ്യമന്ത്രി കോണ്‍റാഡ് സാംഗ്മയുടെ ഓഫീസിന് നേരെ ആക്രമണം ഉണ്ടായതായി റിപ്പോർട്ട്. ആക്രമണത്തിൽ അഞ്ച് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് പരുക്കേറ്റു. ടുറയെ ശൈത്യകാല തലസ്ഥാനമാക്കി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ടുണ്ടായ പ്രതിഷേധത്തിനിടെയാണ് ആക്രമണമുണ്ടായത്. ആക്രമണത്തില്‍ മുഖ്യമന്ത്രിക്ക് പരുക്കുകളില്ലെന്ന് ഓഫീസ് അറിയിച്ചു.
എന്നാൽ നൂറുകണക്കിന് ആളുകള്‍ പ്രതിഷേധിച്ചെത്തിയതോടെ മുഖ്യമന്ത്രിക്ക് ഓഫീസിന് പുറത്തിറങ്ങാനായില്ല. ഗാരോ ഹില്‍സ് ആസ്ഥാനമായുള്ള സിവില്‍ സൊസൈറ്റി ഗ്രൂപ്പുകള്‍ ടുറയില്‍ ശൈത്യകാല തലസ്ഥാനം വേണമെന്ന് നാളുകളായി ആവശ്യപ്പെടുന്നതാണ്. ACHIK, GHSMC എന്നീ സിവില്‍ സൊസൈറ്റി ഗ്രൂപ്പുകളാണ് പ്രതിഷേധത്തിന് നേതൃത്വം നല്‍കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക