പത്തനംതിട്ട: നഗരത്തിൽ വൻ കഞ്ചാവ് വേട്ട. മണ്ണാറമലയിലെ വീട്ടിൽ നിന്ന് 100 കിലോയിൽ കൂടുതൽ കഞ്ചാവ് പൊലീസ് പിടികൂടി. സംഭവത്തിൽ മൂന്നുപേർ അറസ്റ്റിലായി. സലിം, ജോയൽ, ഉബൈദ് എന്നിവരാണ് കസ്റ്റഡിയിലുള്ളത്.
വീട് വാടകയ്ക്ക് എടുത്ത് വിൽപന നടത്തിയ സംഘത്തെ പൊലീസും ഡാൻസാഫ് സംഘവും ചേര്‍ന്നാണ് വലയിലാക്കിയത്. ഈ വീട് കേന്ദ്രീകരിച്ച് വലിയ രീതിയിൽ കഞ്ചാവ് എത്തിച്ച് വിൽപന നടത്തുന്ന സംഘമാണ് ഇവർ.
പത്തനംതിട്ട നഗരത്തോട് ചേർന്ന ഒഴിഞ്ഞൊരു പ്രദേശമാണ് മണ്ണാറമല. ഇവിടെയുള്ള ഒറ്റപ്പെട്ട ഒരു വീട്ടിലാണ് ഇവർ വൻ തോതിൽ കഞ്ചാവ് സൂക്ഷിച്ചിരുന്നത്. പൊലീസ് അതീവ രഹസ്യമായി നടത്തിയ ഓപ്പറേഷനിലാണ് ഈ സംഘത്തെ പിടികൂടാനായത്. 102 കിലോ കഞ്ചാവ് ആണ് പിടിച്ചെടുത്തത് എന്നാണ് സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക