ബാലതാരമായി സിനിമയിൽ അരങ്ങേറ്റം കുറിച്ച് നടിയാണ് അനിഖ സുരേന്ദ്രൻ. പ്രേക്ഷകർക്ക് ഇപ്പോഴും താരം ബേബി അനിഖയാണ്. താരത്തിന്റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ വൈറൽ. താരത്തിന്റെ ഗ്ലാമറസ് ലുക്കിലുള്ള ഫോട്ടോകൾ ക്യാമറയിൽ പകർത്തിയത് ഫോട്ടോഗ്രാഫർ ജിക്സൺ ആണ്. ഫെമി ആന്റണി ആണ് താരത്തിന്റെ ഫാഷൻ സ്റ്റൈലിസ്റ്റ്.
നിരവധി ആരാധകരാണ് താരത്തിന്റെ ഫോട്ടോയ്ക്ക് കമന്റുമായി രംഗത്തെത്തിയത്. ‘താരത്തെ കാണാൻ ശരിക്കും നയൻതാരയെ പോലെയുണ്ട്’ എന്നും ‘ഉടൻതന്നെ നായികയായി തമിഴിലും താരത്തെ പ്രതീക്ഷിക്കാം’ എന്നൊക്കെയാണ് ചിത്രത്തിന് ലഭിക്കുന്ന പ്രതികരണങ്ങൾ. നിരവധി മലയാള ചിത്രങ്ങളിലും തമിഴ് ചിത്രങ്ങളിലും താരം അഭിനയിച്ചു കഴിഞ്ഞു. ‘ഓ മൈ ഡാർലിംഗ്’ എന്ന ചിത്രത്തിലൂടെ നായികയായി അരങ്ങേറ്റം കുറിച്ച അനിഖയുടെ വരാനിരിക്കുന്ന ചിത്രം ദുൽഖർ സൽമാൻ നായകനായ ‘കിംഗ് ഓഫ് കൊത്ത’ ആണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക