കത്തി നിൽക്കുന്ന പേര് വിവാദത്തിന് ഇടയിൽ ഒരേ ദിവസം തന്നെ റിലീസിന് ഒരുങ്ങി 2 ജയിലറുകൾ. രജനീകാന്ത് നായകനാകുന്ന ജയിലറും ധ്യാൻശ്രീനിവാസൻ നായകനാകുന്ന ജയിലറും ഒരേ ദിവസമാണ് തീയറ്ററുകളിൽ റിലീസ് ചെയ്യുന്നത്. ഇരു ചിത്രങ്ങളും ഓഗസ്റ്റ് 10ന് തിയേറ്ററുകളിൽ എത്തും.
ജയിലർ എന്ന സിനിമയുടെ ടൈറ്റിലിനെ ചൊല്ലി ചിത്രങ്ങളുടെ നിർമ്മാതാക്കൾക്കിടയിലുള്ള തർക്കം ഇപ്പോൾ കോടതിയുടെ പരിഗണനയിലാണ്. പേരിലെ സാമ്യം ചൂണ്ടിക്കാട്ടി തമിഴ് ചിത്രം ജയിലറിന്റെ നിർമ്മാതാക്കളായ സൺ പിക്ചേഴ്സിന് മലയാള ചിത്രത്തിന്റെ അണിയറ പ്രവർത്തകർ നോട്ടീസ് അയച്ചിരുന്നു. എന്നാൽ പേരുമാറ്റാൻ തങ്ങൾക്ക് പറ്റില്ല എന്നാണ് സൺ പിക്ചർസ് അറിയിച്ചത്. ഇത് സംബന്ധിച്ച് മലയാള ചിത്രത്തിന്റെ അണിയറ പ്രവർത്തകർ മദ്രാസ് ഹൈക്കോടതിയിൽ സമർപ്പിച്ചിരിക്കുന്ന വക്കാലത്ത് ഓഗസ്റ്റ് രണ്ടിനാണ് പരിഗണിക്കുന്നത്.
തമിഴിൽ രജനീകാന്ത് ജയിലറായി എത്തുമ്പോൾ മലയാളത്തിൽ ധ്യാൻ ശ്രീനിവാസനാണ് ജയിലറുടെ വേഷത്തിൽ എത്തുന്നത്. ധ്യാൻ ശ്രീനിവാസിനെ നായകനാക്കി സക്കീർ മഠത്തിൽ സംവിധാനം ചെയ്യുന്ന ചിത്രം ഗോൾഡൻ വില്ലേജിന്റെ ബാനറിൽ എൻ കെ മുഹമ്മദ് ആണ് നിർമ്മിക്കുന്നത്. ദിവ്യാപിള്ളയാണ് ചിത്രത്തിലെ നായിക.
പ്രതികരിക്കാൻ ഇവിടെ എഴുതുക