ത്രിവിക്രം ശ്രീനിവാസ് സംവിധാനം ചെയ്യുന്ന തെലുങ്ക് ചിത്രമായ ‘ബ്രോ’ യുടെ പ്രീ റിലീസ് ഇവന്റിൽ തിളങ്ങി മലയാളികളുടെ പ്രിയതാരം പ്രിയ വാര്യർ. പവൻ കല്യാൺ, സായി ധരം തേജ്, കേതകി ശർമ എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.
“ഈ സിനിമയിൽ അഭിനയിക്കുന്നതിൽ ഒരുപാട് സന്തോഷം. വലിയ പ്രതീക്ഷയിലാണ് താൻ. സമുദ്ര കനി സാറാണ് സിനിമയിലേക്ക് തന്നെ തെരഞ്ഞെടുത്തത്. അദ്ദേഹത്തോടൊപ്പം ഇനിയും വർക്ക് ചെയ്യാൻ ആഗ്രഹമുണ്ട്. ‘ബ്രോ’ യുടെ പ്രീ റിലീസ് ഇവന്റിൽ പങ്കെടുത്തുകൊണ്ട് പ്രിയ പറഞ്ഞു.
സമുദ്ര കനി സംവിധാനം ചെയ്യുന്ന ചിത്രം ഛായഗ്രഹണം നിർവഹിച്ചിരിക്കുന്നത് മലയാളിയായ സുജിത്ത് വാസുദേവൻ ആണ്. സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത് തമൻ. കൊള്ള എന്ന ചിത്രമാണ് പ്രിയയുടേതായി അവസാനം റിലീസ് ചെയ്തത്. ത്രീ മങ്കീസ്, യാരി യാൻ 2, ലവ് ഹാക്കേർസ് എന്നിങ്ങനെ മൂന്ന് ചിത്രങ്ങളാണ് പ്രിയയുടെ ഹിന്ദി റിലീസുകൾ
പ്രതികരിക്കാൻ ഇവിടെ എഴുതുക