സൈജു കുറുപ്പ് കേന്ദ്ര കഥാപാത്രമായി എത്തുന്ന പുതിയ ചിത്രമായ ‘പാപ്പച്ചൻ ഒളിവിലാണ്’ ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു. ഓഗസ്റ്റ് നാലിന് ചിത്രം റിലീസ് ചെയ്യും. കോമഡിക്കും പ്രാധാന്യം നൽകി കൊണ്ടുള്ള ചിത്രമായിരിക്കും പാപ്പച്ചൻ ഒളിവിലാണ്.
പോത്ത് പാപ്പച്ചൻ എന്ന കഥാപാത്രത്തെയാണ് സൈജു അവതരിപ്പിക്കുന്നത്. സൈജു കുറുപ്പിന്റെ അച്ഛന്റെ വേഷം ചെയ്യുന്നത് വിജയരാഘവൻ ആണ്. മാത്തച്ചൻ എന്നാണ് വിജയരാഘവന്റെ കഥാപാത്രത്തിന്റെ പേര്.
ദർശന, ശ്രിന്ദ എന്നിവർ ചിത്രത്തിൽ നായികമാരായെത്തുന്നുണ്ട്. അജു വർഗീസ്, ജഗദീഷ്, ജോണി ആന്റണി, ശിവജി ഗുരുവായൂർ, കോട്ടയം നസീർ, ജോളി ചിറയത്ത്, വീണ നായർ പ്രശാന്ത് അലക്സാണ്ടർ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ.
‘പൂക്കാലം’ എന്ന ഹിറ്റ് ചിത്രത്തിനു ശേഷം തോമസ് തിരുവല്ല ഫിലിംസിന്റെ ബാനറിൽ തോമസ് തിരുവല്ല നിർമ്മിക്കുന്ന ചിത്രമാണ് ‘പാപ്പച്ചൻ ഒളിവിലാണ്’.
നവാഗതനായ സിൻ്റോ സണ്ണിയാണ് സംവിധാനം. ബി.കെ.ഹരിനാരായണൻ, സിൻ്റോ സണ്ണി എന്നിവരുടെ വരികൾക്ക് ഓസേപ്പച്ചൻ ആണ് സംഗീത സംവിധാനം ഒരുക്കിയിരിക്കുന്നത്. ശ്രീജിത്ത് നായർ ഛായാഗ്രഹണവും രതിൻ രാധാകൃഷ്ണൻ എഡിറ്റിംഗും നിർവ്വഹിക്കുന്നു. കലാസംവിധാനം വിനോദ് പട്ടണക്കാടൻ.
പ്രതികരിക്കാൻ ഇവിടെ എഴുതുക