ഷങ്കർ സംവിധാനം ചെയ്യുന്ന കമൽ ഹാസൻ ചിത്രം ‘ഇന്ത്യൻ 2’ വിന്റെ ഡിജിറ്റൽ റൈറ്റ്സ് 200 കോടിക്ക് വിറ്റതായി റിപ്പോർട്ട്. 1996ൽ പുറത്തിറങ്ങിയ ‘ഇന്ത്യൻ’ എന്ന ചിത്രത്തിന്റെ സ്വീക്വലായാണ് ‘ഇന്ത്യൻ 2’ എത്തുന്നത്.
കാജൾ അഗ്രവാൾ, സിദ്ധാർഥ്, ബോബി സിംഹ, രാകുൽ പ്രീത് സിംഗ്, പ്രിയ ഭവാനി ശങ്കർ, ഗുരു സോമസുന്ദരം എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ. അനിരുദ്ധ് രവിചന്ദ്രനാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. സിനിമാ പ്രേമികൾ വളരെയധികം ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രം അടുത്ത വർഷം തിയേറ്ററിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക