75 കാരനെ ഹണി ട്രാപ്പിൽ കുടുക്കി ലക്ഷങ്ങൾ തട്ടിയ കേസിൽ പത്തനംതിട്ടയിൽ സീരിയൽ നടി ഉൾപ്പെട്ട സംഘം അറസ്റ്റിലായി. പത്തനംതിട്ട മലയാലപ്പുഴ സ്വദേശിയായ നിത്യ ശശി(32), സുഹൃത്ത് പരവൂർ കലക്കോട് സ്വദേശി ബിനു (48) എന്നിവരാണ് അറസ്റ്റിലായത്. 75 വയസ്സുകാരനായ കേരള സർവകലാശാലയുടെ മുൻജീവനക്കാരന്റെ 11 ലക്ഷത്തോളം രൂപയാണ് ഇരുവരും ചേർന്ന് കവർന്നെടുത്തത്.
വീട് വാടകയ്ക്ക് കൊടുക്കുന്നതുമായി ബന്ധപ്പെട്ട് 75 കാരനെ പരിചയപ്പെട്ട നിത്യ വീട് വാടകയ്ക്ക് എടുത്തതോടെ ഇരുവരും തമ്മിലുള്ള സൗഹൃദം കൂടുതൽ ശക്തിപ്പെടുകയായിരുന്നു. വാടകയ്ക്ക് എടുത്ത വീട്ടിലേക്ക് വയോധികനെ വിളിച്ചുവരുത്തി ഭീഷണിപ്പെടുത്തി വസ്ത്രങ്ങൾ അഴിപ്പിച്ച ശേഷം നിത്യയ്ക്കൊപ്പം നിർത്തി അശ്ലീല ഫോട്ടോ എടുക്കുകയും ദൃശ്യം പുറത്തു വിടാതിരിക്കണമെങ്കിൽ 25 ലക്ഷം രൂപ നൽകണമെന്ന് വയോധികനോട് ആവശ്യപ്പെടുകയും ചെയ്തു എന്നാണ് പോലീസ് പറയുന്നത്.
11 ലക്ഷത്തോളം രൂപയാണ്നിത്യയും സുഹൃത്തും ചേർന്ന് തട്ടിയെടുത്തത്. തട്ടിപ്പിനിരയായ വ്യക്തി സംഭവം പോലീസ് സ്റ്റേഷനിൽ അറിയിച്ചതോടെ പോലീസിന്റെ നിർദ്ദേശപ്രകാരം ബാക്കി പണം തരാം എന്ന വ്യാജേന നിത്യയെയും കൂട്ടാളിയെയും 75 കാരൻ തന്റെ പട്ടത്തെ ഫ്ലാറ്റിൽ വിളിച്ചു വരുത്തി. ഇവിടെവച്ചാണ് പോലീസ് പ്രതികളെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തത്
പ്രതികരിക്കാൻ ഇവിടെ എഴുതുക