പത്തനംതിട്ട കലഞ്ഞൂരിൽ ഞെട്ടിപ്പിക്കുന്ന കൊലപാതകം. ഒന്നരവർഷം മുൻപ് കാണാതായ ഭർത്താവിനെ ഭാര്യ കൊന്ന് കുഴിച്ചുമൂടിയതാണെന്ന് പോലീസ് പറഞ്ഞു. പാടം സ്വദേശി നൗഷാദ് ആണ് കൊല്ലപ്പെട്ടത്. നൗഷാദിന്റെ ഭാര്യ അഫ്സനയെ പോലീസ് അറസ്റ്റ് ചെയ്തു. കേസിൽ പോലീസ് തുടരന്വേഷണം നടത്തുന്നതിന്റെ ഭാഗമായാണ് ഭാര്യ അഫ്സാനയെ പോലീസ് ചോദ്യം ചെയ്തത്. ചോദ്യം ചെയ്യലിൽ ഭർത്താവിനെ കൊന്നു കുഴിച്ചുമൂടിയതാണ് എന്ന് അഫ്സാന പോലീസിന് മൊഴി നൽകി.
2021 നവംബറിൽ നൗഷാദിന്റെ പിതാവ് നൽകിയ കേസിലാണ് ഇപ്പോൾ ഞെട്ടിപ്പിക്കുന്ന വിവരം പുറത്തുവന്നത്. മൃതദേഹം കുഴിച്ചുമൂടിയ പത്തനംതിട്ട പറക്കോട് പരുത്തിപ്പാറയിൽ പോലീസ് പരിശോധന നടത്തിയെങ്കിലും മൃതദേഹം എവിടെ കുഴിച്ചിട്ടു എന്നതിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല. അഫ്സാന നൽകിയ മൊഴിയുടെ പശ്ചാത്തലത്തിൽ പോലീസ് പ്രാഥമിക അന്വേഷണം നടത്തുകയും അഫ്സാനയെ ഉൾപ്പെടുത്തി പരിശോധന നടത്തുകയും ചെയ്തു. എന്നാൽ ഇവരുടെ പരസ്പര വിരുദ്ധമായ മൊഴി ഇതുവരെയും പോലീസ് വിശ്വാസത്തിൽ എടുത്തിട്ടില്ല. ഇരുവരും തമ്മിലുള്ള ദാമ്പത്യ പ്രശ്നങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ്പോലീസ് പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക