പാലക്കാട് വൻ കഞ്ചാവ് വേട്ട. പാലക്കാട് മീനാക്ഷിപുരത്ത് 100 കിലോ കഞ്ചാവുമായി 3 പേർ പിടിയിലായി എന്ന റിപ്പോർട്ട് ആണ് ഇപ്പോൾ പുറത്തു വരുന്നത്. രാജേഷ്, ദിലീപ്, ഷാഫി എന്നിവരാണ് പോലീസിന്റെ പിടിയിലായത്.
തമിഴ്നാട്ടിൽ നിന്ന് കാർ മാർഗ്ഗം എത്തിച്ച കഞ്ചാവാണ് പൊലീസ് പിടികൂടിയത്. കേരളത്തിലെ വിവിധ ജില്ലകളിലേക്ക് കഞ്ചാവ് എത്തിക്കുന്ന സംഘമാണ് പിടിയിലായതെന്ന് പൊലീസ് പറഞ്ഞു. എന്നാൽ കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക