10 വയസ്സുള്ള ആൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ 70 വയസ്സുകാരന് കഠിന തടവ്. 17 വർഷം കഠിന തടവും 2 ലക്ഷം രൂപ പിഴയും കോടതി വിധിച്ചു. നെയ്യാറ്റിൻകര അതിവേഗ പോക്സോ കോടതി ജഡ്ജി വിദ്യാധരനാണ് മഞ്ചവിളകം സ്വദേശി നേശമണിയെ 17 വർഷത്തെ കഠിന തടവിന് വിധിച്ചത്.
പിഴയടച്ചില്ലെങ്കിൽ ആറുമാസം കൂടി തടവ് അനുഭവിക്കണം. പിഴ ഇരയ്ക്ക് കൈമാറാനും ഉത്തരവായി. 2018ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. മീൻ പിടിക്കാൻ സമീപത്തെ തോട്ടിലേക്ക് കൊണ്ടുപോകാമെന്ന് വാഗ്ദാനം ചെയ്ത് കുട്ടിയെ വശീകരിച്ച് ലൈംഗിക പീഡനത്തിന് ഇരയാക്കുകയായിരുന്നു. സമിതിക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ ബാലാവകാശ സമിതിയാണ് അന്വേഷണം നടത്തി മാരായമുട്ടം പോലീസിൽ വിവരം അറിയിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക