കുന്നിനു മുകളിൽനിന്ന് കാർ കടൽത്തീരത്തേക്കു വീണ് അപകടം. കാർ യാത്രികരായ യുവതി ഉൾപ്പെടെ നാലു പേർക്ക് ഗുരുതരമായി പരുക്കേറ്റു. വർക്കലയിലാണ് സംഭവം .
ഇവരെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചെന്നൈ സ്വദേശികളായ മധുമിത (21) കുനാൽ (20) ഹാജാ കമാൽ (20) എന്നിവർക്കാണ് പരിക്കേറ്റത് . വ്യാഴാഴ്ച വൈകിട്ട് 6.30ന് വർക്കല ആലിയിറക്കം ഭാഗത്താണ് അപകടം നടന്നത്.
ഏകദേശം 50 അടിയോളം താഴ്ചയിലേക്കാണ് കാർ പതിച്ചത്. കുന്നിൻ മുകളിൽ നിന്നുള്ള വീഴ്ചയിൽ കാർ പാറകളിൽത്തട്ടി കറങ്ങിയാണ് കടൽത്തീരത്തു പതിച്ചത്. എറണാകുളം റജിസ്ട്രേഷനിലുള്ള വാഹനമാണ് അപകടത്തിൽപ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക