റിയാദ്: സൗദിയിൽ യുദ്ധവിമാനം തകർന്നു വീണ് രണ്ട് ജീവനക്കാർ മരിച്ചു. ഖമീസ് മുഷൈത്തിലെ കിംഗ് ഖാലിദ് എയർ ബേസിലെ പരിശീലന മേഖലയിൽ ബുധനാഴ്ച ഉച്ചക്കാണ് അപകടം. അപകടത്തിന്റെ കാരണങ്ങളെക്കുറിച്ച് അന്വേഷണം ആരംഭിച്ചു.
പരിശീലന പറക്കലിനിടയിലായിരുന്നു F-15SA യുദ്ധ വിമാനം അപകടത്തിൽ പെട്ടത്. വിമാനത്തിലെ രണ്ട് ജീവനക്കാർ അപകടത്തിൽ മരിച്ചതായി പ്രതിരോധ മന്ത്രാലയ വക്താവ് പറഞ്ഞു.
സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. രക്തസാക്ഷികളായ ജീവനക്കാർക്കും അവരുടെ കുടുംബത്തിനും വേണ്ടിയും മന്ത്രാലയ വാക്താവ് ബ്രിഗേഡിയർ ജനറൽ അൽ മാലികി പ്രാർഥിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക