ധനുഷിന്റെ പുതിയ ചിത്രം ‘ക്യാപ്റ്റന്‍ മില്ലര്‍’ന്റെ ടീസർ ധനുഷിന്റെ പിറന്നാൾ ദിവസമായ ജൂലൈ 28 ന് ആരാധകരിലേക്ക് എത്തുമെന്ന് അണിയറപ്രവർത്തകർ. അരുൺ മാതേശ്വരൻ തിരക്കഥയൊരുക്കി സംവിധാനം ചെയ്യുന്ന ചിത്രം ധനുഷിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ചിത്രങ്ങളിലൊന്നാണ്.
സത്യജ്യോതി ബാനറിൽ ടി ജി നാഗരാജൻ അവതരിപ്പിക്കുന്ന ചിത്രം പ്രൊഡ്യൂസ് ചെയ്യുന്നത് സെന്തിൽ ത്യാഗരാജനും അർജുൻ ത്യാഗരാജനുമാണ്.
കന്നഡ സൂപ്പര്‍താരം ശിവരാജ് കുമാര്‍, തെലുങ്ക് താരം സുന്ദീപ് കിഷന്, പ്രിയങ്കാ മോഹന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ.
പ്രതികരിക്കാൻ ഇവിടെ എഴുതുക