സീരിയൽ സെറ്റിൽ പുലിയിറങ്ങിയ സംഭവത്തിൽ അടിയന്തര നടപടി ആവശ്യപ്പെട്ട് സീരിയൽ രംഗത്തെ സംഘടനകൾ രംഗത്ത്. ഗൊരേഗാവ് ഫിലിംസിറ്റിയിലെ മറാത്തി സീരിയലിന്റെ സെറ്റിലാണ് ഇന്നലെ പുലി ഇറങ്ങിയത്. ആളുകൾ പരിഭ്രാന്തരായെങ്കിലും പുലി ആരെയും ആക്രമിച്ചില്ല.
ഇന്നലെ വൈകീട്ട് സുഖ് മജേ നക്കീ കൈ ആസ്താ എന്ന മറാത്തി സീരിയൽ സെറ്റിലേക്കാണ് അപ്രതീക്ഷിതമായി പുലിയെത്തിയത്. പുലിയെ കണ്ട് സെറ്റിലുണ്ടായിരുന്നവർ പരിഭ്രാന്തരായി. പലരും പുലിയുടെ ആക്രമണം ഉണ്ടാകുമോ എന്ന ഭയത്തിലുമായിരുന്നു. എന്നാൽ ആളപായമൊന്നും ഉണ്ടായില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക