സന്ധ്യയായിക്കഴിഞ്ഞാല്‍ നമ്മുടെയൊക്കെ വീട്ടില്‍ എത്തുന്ന സ്ഥിരം അതിഥിയാണ് കൊതുക്. പലതരം പനികള്‍ക്കാണ് ഇത്തരം കൊതുകുകള്‍ പരത്തുന്നത്. എന്നാല്‍ വീട്ടില്‍നിന്നും കൊതുകിനെ തുരത്താന്‍ താഴെ പറയുന്ന കുറച്ചത് ടിപിസുകള്‍ പരീക്ഷിക്കാം.
- കൊതുക് രൂക്ഷമാവുന്ന സമയങ്ങളിൽ കര്‍പ്പൂരം കത്തിക്കാം.
- സാമ്പ്രാണി കത്തിച്ച് പുക വീടിന്റെ എല്ലായിടത്തും പറത്താം.
- ഒരു സ്പ്രേ കുപ്പി നിറച്ച് ആര്യവേപ്പ് സത്തും കര്‍പ്പൂരത്തിന്റെ പൊടിയും ചേര്‍ത്ത വെള്ളം കൊതുക് ഉള്ള ഇടങ്ങളില്‍ തളിക്കാം.
- കൊതുകിന്റെ ശല്യമുള്ള സമയങ്ങളില്‍ അല്‍പ്പം വെളുത്തുള്ളി ചീനചട്ടിയില്‍ നന്നായി ചൂടാക്കാം. ഇവയുടെ മണം കൊതുകിനെ അടുപ്പിക്കില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക