എല്ലാ കറികളിലും ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് നമ്മള് ഉപ്പ് ഉപയോഗിക്കാറുണ്ട്. ബേക്കറി പലഹാരങ്ങള്‍, പച്ചക്കറികള്‍, അച്ചാറുകള്‍, എണ്ണ പലഹാരങ്ങള്‍ എന്നിവയിൽ ഉയർന്ന അളവിലാണ് ഉപ്പ് ഉപയോഗിക്കുന്നത്. പ്രോസസ് ഫുഡില്‍ ഉപ്പ് ധാരാളം അടങ്ങിയിട്ടുണ്ട്.
അമിതമായി ഉപ്പ് കഴിക്കുന്നത് ശരീരത്തിന് നല്ലതല്ല. ഉപ്പ് കൂടുതല്‍ കഴിച്ചാല്‍ ഹൃദയസംബന്ധമായ അസുഖങ്ങള്‍ പെട്ടെന്ന് വരും.
ബിപി കുറഞ്ഞുവെന്ന് പറഞ്ഞു രക്തസമ്മര്‍ദം നിയന്ത്രിക്കാന്‍ ഉപ്പ് അമിതമായി കഴിക്കരുത്. ഡോക്ടറുടെ നിര്‍ദേശപ്രകാരമല്ലാതെ ഉപ്പ് അമിതമായി കഴിക്കാൻ പാടില്ല.
പുറത്ത് പോയിട്ട് വീട്ടിലെത്തി കഴിഞ്ഞാല്‍ ഉടനെ ഉപ്പിട്ട വെള്ളം കുടിക്കുന്നത് ആരോഗ്യത്തിന് നല്ലതല്ല. വറുത്തതും പൊരിച്ചതും പായ്ക്കറ്റ് ഭക്ഷണങ്ങളും പൂര്‍ണമായി ഒഴിവാക്കുക. നാരങ്ങ വെള്ളം, കഞ്ഞി വെള്ളം എന്നിവയിൽ ഉപ്പ് ചേര്‍ക്കാതെ കുടിക്കാൻ ശ്രമിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക