കാര്‍ അപകടത്തിൽ കോഴിക്കോട് സ്വദേശിനി മരിച്ചു. കാർ ഡിവൈഡറില്‍ ഇടിച്ച് മറിഞ്ഞ് ആണ് അപകടം ഉണ്ടായത് എന്നാണ് പുറത്തു വരുന്ന വിവരം. ഒളവണ്ണ ചേളനിലം എംടി ഹൗസില്‍ പരേതനായ ജെ അബ്ദുല്‍ അസീസിന്റെ മകള്‍ ജെ ആദില (23) ആണ് മരിച്ചത്. ബെംഗളൂറിലെ ഒരു കമ്പനിയില്‍ ജീവനക്കാരിയാണ് ആദില.
അതേസമയം കാര്‍ ഓടിച്ചിരുന്ന അശ്വിന് (25) പരുക്കുകളോടെ ബിഡദിയിലെ ആശുപത്രിയില്‍ ചികിത്സയിലാണ്. വ്യാഴാഴ്ച പുലര്‍ചെ 3.30നായിരുന്നു അപകടം ഉണ്ടായത്. ബെംഗ്ളൂറു- മൈസൂറു എക്സ്പ്രസ് വേയില്‍ ചന്നപട്ടണയ്ക്ക് സമീപം എത്തിയപ്പോള്‍ വാഹനം നിയന്ത്രണംവിട്ട് മറിയുകയായിരുന്നുവെന്നാണ് പുറത്തു വരുന്ന വിവരം.
ആദിലയുടെ മൃതദേഹം ആശുപത്രി മോര്‍ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റുമോര്‍ടം നടപടികള്‍ക്ക് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. മാതാവ്: ശബീബ. സഹോദരങ്ങള്‍: ആശില്ല, ബാനു, ശാനിയ.
പ്രതികരിക്കാൻ ഇവിടെ എഴുതുക