ദിലീപ്-റാഫി കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന പുതിയ ചിത്രം ‘വോയിസ് ഓഫ് സത്യനാഥനിലെ’ വീഡിയോ സോംഗ് പുറത്തിറങ്ങി. സീയ ഉൽ ഹക്ക് ആലപിച്ച “ROOKIE DA DA” എന്ന വീഡിയോ സോംഗ് ആണ് പുറത്തു ഇറങ്ങിരിക്കുന്നത്.
വിനായക് ശശികുമാർ രചന നിർവഹിച്ച ഗാനത്തിന് സംഗീതം നൽകിയിരിക്കുന്നത് അങ്കിത് മേനോൻ ആണ്. കൊച്ചി ലുലു മാളിൽ വെച്ചു നടന്ന പ്രൗഢ ഗംഭീരമായ ഓഡിയോ ലോഞ്ചിൽ വെച്ചാണ് ദിലീപും മറ്റു താരങ്ങളും ചേർന്ന് പാട്ട് റിലീസ് ചെയ്തത്. ചിത്രം ഇന്ന് തിയറ്ററുകളിൽ എത്തും.
ബാദുഷ സിനിമാസിന്റേയും ഗ്രാന്റ് പ്രൊഡക്ഷന്‍സിന്റേയും പെൻ & പേപ്പർ ക്രിയേഷൻസിന്റെയും ബാനറിൽ എൻ.എം ബാദുഷ, ഷിനോയ് മാത്യു, ദിലീപ്, രാജൻ ചിറയിൽ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. കഥ തിരക്കഥ സംഭാഷണം സംവിധാനം എന്നിവ നിർവ്വഹിച്ചിരിക്കുന്നത് ചിത്രത്തിന്റെ സംവിധായകൻ കൂടിയായ റാഫി തന്നെയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക