മുതിർന്ന സി.പി.എം. നേതാവും പശ്ചിമബംഗാള്‍ മുൻ മുഖ്യമന്ത്രിയുമായ ബുദ്ധദേവ് ഭട്ടാചാര്യ ആശുപത്രിയിൽ . ശ്വാസകോശ സംബന്ധിയായ രോഗത്തെത്തുടർന്ന് ശനിയാഴ്ച ഉച്ചയോടെയാണ് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
അദ്ദേഹത്തിന്റെ ആരോഗ്യനില വഷളായതിനെത്തുടർന്ന് തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയായിരുന്നുവെന്ന് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് പി.ടി.ഐ. റിപ്പോർട്ട് ചെയ്യുന്നു.
നിലവിൽ അത്യാഹിതവിഭാഗത്തില്‍ ചികിത്സയിലുള്ള അദ്ദേഹത്തെ മുതിർന്ന ഡോക്ടർമാരടങ്ങുന്ന ഒൻപതംഗ സംഘമാണ് നിരീക്ഷിച്ചു വരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക