വളരെയധികം ആരോഗ്യ ഗുണങ്ങൾ നിറഞ്ഞ ഒന്നാണ് മല്ലി. മല്ലിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണ്. മല്ലിവെള്ളം വെറും വയറ്റിൽ കുടിക്കുന്നത് ശരീരത്തിലുള്ള വിഷ വസ്തുക്കളെ പുറന്തള്ളുന്നതിന് സഹായിക്കും. മല്ലി വെള്ളത്തിൽ കുറച്ച് നാരങ്ങാനീരും തേനും ചെയ്തതിനുശേഷം കുടിക്കുന്നത് ഭാരം നിയന്ത്രിക്കുന്നതിന് സഹായിക്കും. ആന്റി ഓക്സിഡന്റുകളാലും ധാതുക്കളാലും സമ്പുഷ്ടമായ മല്ലി ആന്റി ഫംഗൽ ആന്റി ബാക്ടീരിയൽ ഗുണങ്ങളുടെ കലവറ കൂടിയാണ്.
ചർമ്മത്തിന്റെ തിളക്കം വർദ്ധിപ്പിക്കുന്നതിനും മുഖക്കുരു ചർമ്മ പ്രശ്നങ്ങൾ എന്നിവ ഇല്ലാതാക്കുന്നതിനും വെറും വയറ്റിൽ മല്ലി വെള്ളം കുടിക്കുന്നത് ഗുണം ചെയ്യും. മല്ലി വെള്ളത്തിൽ അടങ്ങിയ വിറ്റാമിൻ കെ സി എ എന്നിവ തലമുടിയുടെ വളർച്ചയ്ക്കും മുടി പൊട്ടുന്നത് കുറയ്ക്കുന്നതിന് സഹായിക്കും. മല്ലിയിട്ടും തിളപ്പിച്ച വെള്ളം കുടിക്കുന്നത് ഗ്യാസ് അസിഡിറ്റി തുടങ്ങിയ ദഹന പ്രക്രിയ മെച്ചപ്പെടുത്തുന്നതിനും ഗുണകരമാണ്. ഗുണങ്ങൾ ഒരുപാടുള്ള മല്ലി ദൈനംദിന ജീവിതത്തിൽ ഉൾപ്പെടുത്തുന്നതിന് വിദഗ്ധൻ ശുപാർശ ചെയ്യുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക