മുലയൂട്ടുന്ന അമ്മമാരുടെ ഭക്ഷണം ആരോഗ്യകരമാകേണ്ടത് പ്രധാനമാണ്. ആരോഗ്യകരമായ ഭക്ഷണം അമ്മമാർ കഴിച്ചെങ്കിൽ മാത്രമേ കുഞ്ഞുങ്ങൾക്കും ആരോഗ്യകരമായ വളർച്ച സാധ്യമാകൂ. മുലപ്പാൽ അത്യന്താപേക്ഷിതമാണ്. മുലയൂട്ടുന്ന അമ്മമാർ കഴിക്കേണ്ട ചില ഭക്ഷണസാധനങ്ങളാണ് ഇനി പറയുന്നത്.
പ്രോട്ടീൻ, വിറ്റാമിനുകൾ, ധാതുക്കൾ, ആന്റിഓക്സിഡന്റുകൾ തുടങ്ങിയവയാൽ സമ്പുഷ്ടമായ ബദാം ഉറപ്പായും അമ്മമാരുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്താവുന്ന ഒന്നാണ്. കാത്സ്യത്തിന്റെ അത്ഭുതകരമായ സ്രോതസ് കൂടിയാണ് ബദാം. അതുപോലെ തന്നെയാണ് വലിയജീരകം. ഇത് മുലയൂട്ടുന്ന അമ്മമാരെ പ്രസവശേഷമുള്ള മലബന്ധത്തെ അകറ്റുന്നതിനും ദഹനം സുഗമമാക്കുന്നതിനും മുലപ്പാൽ വർദ്ധിക്കുന്നതിനും സഹായിക്കും.
മുലപ്പാലിന്റെ ഉത്പാദനം പ്രസവാനന്തരം കൂട്ടുന്നതിന് സഹായിക്കുന്ന മറ്റൊന്നാണ് ഉലുവ. തലേദിവസം വെള്ളത്തിൽ ഇട്ടുവച്ച ഉലുവയുടെ വെള്ളം പിറ്റേന്ന് രാവിലെ കുടിക്കുന്നത് വളരെയധികം ഗുണം ചെയ്യും. അതുപോലെ തന്നെയാണ് ഉലുവയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് അമ്മയുടെ മൊത്തത്തിലുള്ള ആരോഗ്യത്തിന് സഹായിക്കും.
ഇലക്കറികൾ തീർച്ചയായും അമ്മയുടെ ആരോഗ്യത്തിന് ഗുണം ചെയ്യുന്ന പ്രധാന ഘടകമാണ്. വിറ്റാമിനുകൾ, കാൽസ്യം, നാരുകൾ, ആന്റി ഓക്സിഡന്റുകൾ എന്നിവയുടെ ഉറവിടമാണ് ഇലകറികൾ. ഓമേഗ 3 ഫാറ്റി ആസിഡുകളും വിറ്റാമിൻ ബി 12ഉം, ഡി യും ധാരാളമായി അടങ്ങിയ മത്സ്യം പ്രോട്ടീന്റെ മികച്ച ഒരു കലവറയാണ്. മുലയൂട്ടുന്ന അമ്മമാർ പ്രതിദിനം ഇടത്തരം മധുരക്കിഴങ്ങ് കഴിക്കുന്നതും വളരെ നല്ലതാണ്. കാഴ്ച ശക്തി മികച്ചതാക്കാനും എല്ലുകളുടെ വളർച്ചയ്ക്കും പ്രതിരോധശക്തി വർദ്ധിപ്പിക്കുന്നതിനും ഇത് സഹായിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക