തിരുവനന്തപുരം: നക്ഷത്ര ആമകളുമായി കെ.എസ്.ഇ.ബി ജീവനക്കാർ ഉൾപ്പടെ 3 പേരെ വനം വകുപ്പ് പിടികൂടി. തൈക്കാട് കെ.എസ്.ഇ.ബി സെക്ഷനിലെ ലൈൻമാൻ മലയിൽകീഴ് സ്വദേശി സന്തോഷ് (40), താത്കാലിക ഡ്രൈവർ തൃശൂർ ചാവക്കാട് സ്വദേശി സജിത് (38), സജിത്തിന്റെ സുഹൃത്ത് മലയിൻകീഴ് സ്വദേശി അരുൺ കുമാർ (33) എന്നിവരെയാണ് വനം വകുപ്പ് അറസ്റ്റ് ചെയ്തത്.
തിങ്കളാഴ്ച വൈകിട്ട് 3 മണിക്ക് കഴക്കൂട്ടത്ത് നിന്നാണ് പ്രതികളെ വനം വകുപ്പ് സംഘം വിൽപ്പനയ്ക്കായി കൊണ്ടുപോയ നക്ഷത്ര ആമകളുമായി പിടികൂടുന്നത്. വനം വകുപ്പിന്റെ പ്രത്യേക സ്ക്വാഡ് ആണ് ഇവരെ പിടികൂടിയത്. 10 – 25 ലക്ഷം വരെയാണ് ഇതിന് വിലയെന്ന് ഇവർ പറയുന്നു. ഇവർ ഉപയോഗിച്ച കാറും വനംവകുപ്പ് കസ്റ്റഡിയിൽ എടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക