ശരീരഭാരം കുറയ്ക്കാൻ ഫലപ്രദമെന്ന് പറയുന്ന ചില സാധനങ്ങൾ ആയുർവേദത്തിൽ വിവരിച്ചിട്ടുണ്ട്, അതിലൊന്നാണ് ഉലുവ. തടി കുറയ്ക്കാൻ കൂടുതൽ ഫലപ്രദമാണ് ഉലുവ. ഇതിൽ നാരുകൾ, വിറ്റാമിൻ എ, വിറ്റാമിൻ ഡി എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ഇത് ശരീരഭാരം കുറയ്ക്കാനും സഹായിക്കും.
പ്രോട്ടീൻ, ഫൈബർ, വിറ്റാമിൻ സി, നിയാസിൻ, പൊട്ടാസ്യം, ഇരുമ്പ്, ആൽക്കലോയ്ഡുകൾ എന്നിവ ഉലുവയിൽ അടങ്ങിയിരിക്കുന്നു. അതിനാൽ വയറിൽ അടിഞ്ഞിരിക്കുന്ന കൊഴുപ്പ്, പൊണ്ണത്തടി എന്നിവയിൽ നിന്നും മോചനം ലഭിക്കാൻ ഉലുവ സഹായിക്കുമെന്ന് രാജ്യത്തെ പ്രശസ്ത ആയുർവേദ ഡോക്ടർമാർ പറയുന്നുണ്ട്. ഉലുവയിൽ ധാരാളം നാരുകൾ കാണപ്പെടുന്നു. ദഹനത്തിനും ശരീരത്തിൽ അടിഞ്ഞുകൂടിയിരിക്കുന്ന വിഷാംശങ്ങളെ പുറന്തള്ളാനും ഇത് നല്ലതാണ്.
ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുകയും ശരീരത്തിലെ നീര് നിയന്ത്രിക്കുകയും ചെയ്യും. ഇതിൽ അടങ്ങിയിരിക്കുന്ന പോഷകങ്ങൾ ശരീരഭാരം കുറയ്ക്കാൻ ഫലപ്രദമാണ്. അതുകൊണ്ട് തന്നെ ഉലുവ പതിവായി കഴിക്കുന്നത് വളരെയധികം ഗുണം ചെയ്യും.
അസിഡിറ്റി പ്രശ്നമുള്ള ആളുകൾ ഇതൊഴിവാക്കാൻ എല്ലാ ദിവസവും രാവിലെ ഒരു ടീസ്പൂൺ കുതിർത്ത ഉലുവ കഴിക്കുന്നത് ഗുണം ചെയ്യും. സൗന്ദര്യസംരക്ഷണം മുതൽ ആരോഗ്യത്തിന് വരെ ഗുണകരമായ ഒന്നാണ് ഉലുവ.
കൊളസ്ട്രോൾ നിയന്ത്രിക്കാൻ മികച്ച പരിഹാരമാണ് ഉലുവ. ഉയർന്ന കൊളസ്ട്രോൾ ഉള്ളവർ തീർച്ചയായും ഉലുവ കുതിർത്തോ മുളപ്പിച്ചോ കഴിക്കാൻ ശ്രമിക്കണം. ചീത്ത കൊളസ്ട്രോൾ കുറച്ച് നല്ല കോളസ്ട്രോൾ ഉദ്പാദനം നിലനിർത്താൻ ഉലുവയ്ക്ക് കഴിയും.
ശരീരഭാരം കുറയ്ക്കാൻ മുളപ്പിച്ച ഉലുവ കഴിക്കുന്നത് വളരെ നല്ലതാണ്. മുളപ്പിച്ച ഉലുവയിൽ പോഷകങ്ങളുടെ അളവ് കൂടുതലും അതുപോലെ അവ വളരെ എളുപ്പത്തിൽ ദഹിപ്പിക്കപ്പെടുകയും ചെയ്യും. ഇതിൽ ആന്റിഓക്സിഡന്റുകൾ അടങ്ങിയിട്ടുണ്ട്, ഇത് ആരോഗ്യത്തിന് ഗുണം ചെയ്യും. മികച്ച ഫലങ്ങൾക്കായി രാവിലെ വെറും വയറ്റിൽ ഉലുവ കഴിക്കുക.
പെട്ടെന്ന് ശരീരഭാരം കുറയ്ക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ ഉലുവയ്ക്കൊപ്പം തേനും കഴിക്കുക. തേൻ ഒരു പ്രതിരോധശേഷി ബൂസ്റ്ററായി കണക്കാക്കുകയും ശരീരത്തിലുള്ള വീക്കം കുറയ്ക്കുകയും ചെയ്യും. തേനിൽ കുറഞ്ഞ കലോറിയാണ് ഉള്ളത് അതിനാൽ ശരീരഭാരം നിയന്ത്രണത്തിലായിരിക്കും. ഉലുവ പൊടിച്ച് പേസ്റ്റ് രൂപത്തിലാക്കി അതിൽ ഒരു സ്പൂൺ തേൻ കലർത്തി വെറും വയറ്റിൽ കഴിക്കുന്നത് വളരെ ഉത്തമമാണ്.
രാവിലെ വെറും വയറ്റിൽ ഉലുവയുടെ വെള്ളം കുടിക്കുന്നത് മെറ്റബോളിസം മെച്ചപ്പെടുത്താൻ സഹായിക്കും. ഇത് അതിവേഗം ശരീരഭാരം കുറയ്ക്കുന്നു. ഉലുവയുടെ പ്രഭാവം ചൂടുള്ളതാണ്, അതിനാൽ ഇത് കഴിക്കുകയോ വെള്ളം കുടിക്കുകയോ ചെയ്യുന്നത് ശരീരത്തിൽ ചൂട് ഉണ്ടാക്കുന്നു. ഇതിലൂടെ ശരീരഭാരം കുറയ്ക്കാൻ സഹായിക്കും.
ഉലുവയിലെ ഗാലക്ടോമാനൻ എന്ന ഘടകം ഹൃദയാരോഗ്യത്തിന് ഉത്തമമാണ്. ഇത് ഹൃദയാഘാതം ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കുന്നു. ഉലുവയിൽ അടങ്ങിയിട്ടുള്ള പൊട്ടാസ്യം സോഡിയത്തിൻറെ പ്രവർത്തനത്തെ കുറച്ച് രക്തസമ്മർദ്ദം നിയന്ത്രിക്കാനും സഹായിക്കും.
സൗന്ദര്യസംരക്ഷണത്തിനായി പല പൊടിക്കൈകളും പരീക്ഷിക്കുമ്പോൾ ഉലുവ ഒഴിവാക്കേണ്ട. മുഖക്കുരു, ചുളിവുകൾ, പാടുകൾ എന്നിവ മാറ്റാൻ ഉലുവ ഉപയോഗിച്ച് പാക്കുകൾ തയ്യാറാക്കി ഉപയോഗിക്കാം. ഉലുവയിട്ട തിളപ്പിച്ച വെള്ളം കൊണ്ട് മുഖം കഴുകുന്നതും, ഉലുവയില അരച്ച് മുഖത്തിടുന്നതും ചർമ്മത്തിൽ അത്ഭുതങ്ങൾ സൃഷ്ടിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക