കോഴിക്കോട്: വഖഫ് ബോർഡ് ചെയർമാൻ ടി.കെ ഹംസ രാജിവെച്ചു. ഒന്നര വർഷം കാലാവധി ബാക്കിനിൽക്കെയാണ് രാജി. വഖഫിന്റെ ചുമതലയുള്ള മന്ത്രി വി. അബ്ദുറഹ്മാനുമായുള്ള അഭിപ്രായ ഭിന്നതയെ തുടർന്നാണ് നേരത്തെ രാജിവെച്ചതെന്നാണ് വിവരം. എന്നാൽ പ്രായാധിക്യം മൂലമാണ് രാജിയെന്നാണ് ടി.കെ ഹംസ രാവിലെ വാർത്താസമ്മേളനത്തിൽ പറഞ്ഞത്.
മന്ത്രി അബ്ദുറഹ്മാനും ടി.കെ ഹംസയും തമ്മിൽ ഏറെ നാളായി അഭിപ്രായ വ്യത്യാസം നിലനിൽക്കുന്നുണ്ട്. മന്ത്രിതല യോഗങ്ങളിൽ ടി.കെ ഹംസ പങ്കെടുക്കാത്തത് വിമർശനത്തിന് കാരണമായിരുന്നു. ഇതിന് പിന്നാലെയാണ് പാർട്ടി നിർദേശപ്രകാരം ഹംസ ചെയർമാൻ സ്ഥാനം രാജിവെച്ചത്.
ചില യോഗങ്ങളില്‍ ആരോഗ്യപ്രശ്നങ്ങള്‍ കാരണം തനിക്ക് പങ്കെടുക്കാന്‍ സാധിച്ചിരുന്നില്ല. 82 വയസ്സു കഴിഞ്ഞാണ് ചുമതല ഏറ്റെടുത്തത്. അന്ന് പാര്‍ട്ടി പ്രത്യേക സാഹചര്യത്തില്‍ തനിക്ക് ഇളവ് നല്‍കുകയായിരുന്നു. ഇപ്പോള്‍ തനിക്ക് 86 വയസ്സായി എന്നും പ്രായപരിധി കഴിഞ്ഞതിനാലാണ് സ്ഥാനമൊഴിയുന്നതെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക