പോപ്പുലർ ഫ്രണ്ടിന്റെ നേതൃത്വത്തിൽ മലപ്പുറം ജില്ലയിലെ മഞ്ചേരിയിൽ പ്രവർത്തിക്കുന്ന ഗ്രീൻവാലി എന്ന പരിശീലന കേന്ദ്രം കണ്ടുകെട്ടി. കേരളത്തിലെ ഏറ്റവും പഴക്കമേറിയതും വലുതുമായ പരിശീലന കേന്ദ്രങ്ങളിൽ ഒന്നാണ് ഗ്രീൻ വാലി. 10 ഹെക്ടർ സ്ഥലത്ത് വ്യാപിച്ചുകിടക്കുന്ന പരിശീലന കേന്ദ്രത്തിൽ ആയുധ പരിശീലനം ശാരീരിക പരിശീലനം സ്ഫോടക വസ്തുക്കളുടെ ഉപയോഗം എന്നിവയെക്കുറിച്ചുള്ള പരിശീലന സെക്ഷനുകൾക്കായി ഉപയോഗിച്ചിരുന്നു എന്നാണ് എൻ ഐ എ അന്വേഷണത്തിൽ കണ്ടെത്തിയത്.
കൊലപാതകം ഉൾപ്പെടെയുള്ള കുറ്റകൃത്യങ്ങൾ ചെയ്തതിനുശേഷം നിരവധി പേരുടെ ഒളിത്താവളമായും ഈ കേന്ദ്രം പ്രവർത്തിച്ചിരുന്നു. ആദ്യം പി എഫ് ഐ യിൽ ലയിച്ച എൻഡിഎഫിന്റെ കേഡറുകൾ ഗ്രീൻ വാലി ഉപയോഗിച്ചിരുന്നു എന്നാണ് എൻഐഎ കണ്ടെത്തിയിരിക്കുന്നത്.
പോപ്പുലർ ഫ്രണ്ടിന്റെ നിരോധനത്തെ തുടർന്ന് പോപ്പുലർ ഫ്രണ്ടിന്റെ നേതൃത്വത്തിലുണ്ടായിരുന്ന മലബാർ ഹൗസ്, പെരിയാർവാലി, വള്ളുവനാട് ഹൗസ്, കാരുണ്യ ചാരിറ്റബിൾ ട്രസ്റ്റ്, ട്രിവാൻഡ്രം എജുക്കേഷൻ ആൻഡ് സർവീസ് ട്രസ്റ്റ് തുടങ്ങിയ ഇടങ്ങളിൽ എൻ ഐ എ സംഘം പരിശോധന നടത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക