ടി കെ വിനോദ് കുമാർ ഐപിഎസ് വിജിലൻസ് മേധാവിയായി ചുമതലയേറ്റു. കഴിഞ്ഞ ഒരു വർഷക്കാലം വിജിലൻസ് മേധാവിയായിരുന്ന മനോജ് എബ്രഹാം ഐപിഎസ്സിൽ നിന്നാണ് വിനോദ് കുമാർ ഐപിഎസ് വിജിലൻസ് മേധാവിയായി ചുമതല ഏറ്റെടുത്തത്.
1992 ബാച്ച് ഐപിഎസ് ഓഫീസറാണ് ടി കെ വിനോദ് കുമാർ ഐപിഎസ്. കഴിഞ്ഞ ഒരു വർഷമായി വിജിലൻസ് മേധാവിയായിരുന്ന മനോജ് എബ്രഹാം ഐപിഎസ് ഇന്റലിജൻസ് മേധാവിയായതിനെ തുടർന്നാണ് വിജിലൻസ് മേധാവിയായി ടി കെ വിനോദ് കുമാറിനെ സർക്കാർ നിയമിച്ചത്.
ചൊവ്വാഴ്ച രാവിലെ 10:30 മണിയോടെയാണ് വിജിലൻസ് ആസ്ഥാനത്ത് വച്ച് ടി കെ വിനോദ് കുമാർ ചാർജ്ജെടുത്തത്. വിജിലൻസ് ഇൻസ്പെക്ടർ ജനറൽ ഓഫ് പൊലീസ് ഹർഷിത അട്ടല്ലൂരി ഐപിഎസ്, വിജിലൻസ് ആസ്ഥാനത്തെ ഇന്റലിജൻസ് വിഭാഗം പൊലീസ് സൂപ്രണ്ട് ഇ എസ് ബിജുമോൻ എന്നിവർ സന്നിഹിതരായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക