ഒലീവ് ഓയില്‍ പുരട്ടുന്നത് മുഖത്തെ ചുളിവുകളും കറുപ്പും അകറ്റാന്‍ വളരെയധികം സഹായിക്കുന്ന ഒന്നാണ്. മുഖക്കുരു, കണ്ണിന് ചുറ്റുമുള്ള കറുത്ത പാട്, കഴുത്തിലെ കറുപ്പ് നിറം എന്നിവ കുറയാൻ ഒലീവ് ഓയില്‍ പുരട്ടുന്നത് ഏറെ നല്ലതാണെന്ന് വിദഗ്ധര്‍ പറയുന്നു.
മുഖത്ത് വരുന്ന കറുത്ത പാടുകളും നേര്‍ത്ത വരകളും തടയുന്ന മോയ്സ്ചറൈസറായി ഒലീവ് ഓയില്‍ കണ്ണിന് താഴെ ഉപയോഗിക്കുന്നത് സുരക്ഷിതമാണ്. വരണ്ട ചുണ്ടുകള്‍, വരണ്ട കാല്‍മുട്ടുകള്‍, കൈമുട്ടുകള്‍ എന്നിവിടങ്ങളിവും ഒലിവ് ഓയിൽ ഉപയോഗിക്കാവുന്നതാണ്.
ഒലിവ് ഓയിലില്‍ കാണപ്പെടുന്ന ക്ലോറോഫില്‍ പ്രകൃതിയുടെ തന്നെ ആന്റി ബാക്ടീരിയല്‍, ആന്റി ഇന്‍ഫ്ലമേറ്ററി ഏജന്റായി പ്രവർത്തിക്കുന്നു. ഇത് ചുവപ്പ്, പിഗ്മെന്റേഷന്, ബാക്ടീരിയ, ഫംഗസ് അണുബാധകള്‍ എന്നിവയെ കുറയ്ക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക