പ്രായം കൂടുംതോറും ചർമ്മത്തിന്റെ ഘടനയില്‍ മാറ്റംവരുന്നത് സ്വാഭാവികമാണ്. ഇത് ശരീരത്തിൽ ചുളിവുകളും വരകളും വീഴ്ത്തുന്നു. എന്നാല്‍ ചിലരില്‍ ശരിക്കുമുള്ള വയസിനെക്കാൾ പ്രായം തോന്നിക്കാം. ചര്‍മ്മത്തിന്റെ മൃദുത്വവും തിളക്കവും ആരോഗ്യകരമായി നിലനിര്‍ത്താന്‍ ഭക്ഷണകാര്യത്തില്‍ പ്രത്യേകം ശ്രദ്ധ വേണം. ആരോഗ്യമുള്ള ചര്‍മ്മത്തിനായി വെള്ളം ധാരാളം കുടിക്കാം.
ഗ്രീന്‍ ടീയിൽ അടങ്ങിയിരിക്കുന്ന ആന്റി ഓക്സിഡന്റുകള്‍ ചര്‍മ്മത്തിലുണ്ടാകുന്ന അണുബാധകളില്‍ നിന്ന് സംരക്ഷണം നല്കുന്നു. ചര്‍മ്മത്തിന്റെ ആരോഗ്യത്തിനും പ്രായമാകുന്നതിന്റെ വേഗം കുറയ്ക്കുന്നതിനും ഗ്രീന്‍ ടീ ഉത്തമമാണ്.
ഹെര്‍ബല്‍ ചായകളും ഗ്രീൻ ടീ പോലെത്തന്നെ നിറയെ ഗുണങ്ങളുള്ള ഒന്നാണ്. കുരുമുളകിട്ട ചായ, റോസ് ടീ തുടങ്ങിയവയിലെ വിറ്റമിനുകളും മിനറലുകളും ആന്റി ഓക്സിഡന്റുകളും ചര്‍മ്മത്തിന്റെ ആരോഗ്യത്തിന് നല്ലതാണ്.
മഞ്ഞളിന്റെയും പാലിന്റെയും ഗുണങ്ങളെ കുറിച്ച് പ്രത്യേകിച്ച് പറയേണ്ട ആവശ്യമില്ല. ശരീരത്തിന്റെ ആരോഗ്യത്തിന് ഏറേ നല്ലതാണ് മഞ്ഞൾ ഇട്ട് പാൽ കുടിക്കുന്നത്. മഞ്ഞള്‍ ചേര്‍ത്ത പാല് കുടിക്കുന്നത് പ്രതിരോധശേഷി വര്‍ധിക്കാന്‍ മുതല്‍ ചര്‍മ്മത്തിന്റെ ആരോഗ്യത്തിന് ഗുണം ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക