കാസർക്കോട്: വെള്ളക്കെട്ടിൽ നീന്താൻ ഇറങ്ങിയ 17കാരനെ കാണാതായി. ബങ്കളം പാൽ സൊസൈറ്റിക്കു സമീപം ജമാഅത്ത് ക്വാർട്ടേഴ്സിൽ താമസിക്കുന്ന സെബാസ്റ്റ്യന്റെ മകൻ ആൽബിൻ സെബാസ്റ്റ്യനെയാണ് കാണാതായത്. ഉപ്പിലക്കൈ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിയാണ്.
ഇന്നലെ വൈകീട്ട് അഞ്ചരയോടെ ബന്ധുക്കളായ കുട്ടികൾക്കൊപ്പമാണ് ആൽബിനും നീന്താൻ എത്തിയത്. കുട്ടിയുടെ അമ്മയും ഈ സമയം വെള്ളക്കട്ടിനരികെ നോക്കി നിൽക്കുന്നുണ്ടായിരുന്നു. നാട്ടുകാർ ഉടൻ തന്നെ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ സാധിച്ചില്ല. രാത്രി വൈകിയും നാട്ടുകാരും അഗ്നിരക്ഷാ സേനയും തിരച്ചിൽ നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക