തൃശൂരിൽ യൂട്യൂബ് നോക്കി നീന്താൻ ഇറങ്ങിയ കുട്ടി മുങ്ങി മരിച്ചതായി റിപ്പോർട്ട്. യൂട്യൂബ് നോക്കി ശരീരത്തിൽ കുപ്പികൾ കെട്ടിവച്ച് വെള്ളത്തിൽ ഇറങ്ങുകയായിരുന്നു എന്നാണ് പുറത്തു വരുന്ന വിവരം.
ചെറുതുരുത്തി ചുങ്കം പുതുശ്ശേരിയിലെ പഞ്ചായത്ത് കുളത്തിലാണ് സംഭവം. ചെറുളിയിൽ മുസ്തഫയുടെ മകൻ ഇസ്മയിൽ (15) ആണ് മരിച്ചത്.
സ്കൂള്‍ കഴിഞ്ഞ് വന്നതിനുശേഷം നീന്തല്‍ പഠിക്കുന്നതിനായി പഞ്ചായത് കുളത്തില്‍ ഇറങ്ങിയപ്പോഴാണ് ഇസ്മാഈല്‍ വെള്ളത്തില്‍ മുങ്ങി താഴ്ന്നത്. നീന്തല്‍ പഠിക്കാനായി യൂട്യൂബ് നോക്കി ശരീരത്തില്‍ കുപ്പികള്‍ കെട്ടിവച്ച് വെള്ളത്തില്‍ ഇറങ്ങുകയായിരുന്നുവെന്നാണ് വിവരം. പൊലീസിനെ വിവരമറിയിച്ചതിനെ തുടര്‍ന്ന് ഷൊര്‍ണ്ണൂരില്‍ നിന്നും അഗ്നിരക്ഷാസേനയെത്തി കുട്ടിയെ പുറത്തെടുക്കുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക