പാലക്കാട് പല്ലശ്ശനയിൽ ഭാര്യയെ പെട്രോൾ ഒഴിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുന്നതിനിടെ പൊള്ളലേറ്റ ഭർത്താവ് മരിച്ചു. പല്ലശ്ശന സ്വദേശിയായ പ്രമോദ്(36) ആണ് മരിച്ചത്. കഴിഞ്ഞ ബുധനാഴ്ച മഞ്ഞപ്ര നാട്ടുകല്ലിൽ വച്ച് ഭാര്യയെ പെട്രോൾ ഒഴിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുന്നതിനിടയാണ് ഭർത്താവ് പ്രമോദിന് പൊള്ളലേൽക്കുന്നത്. ഗുരുതരമായി പരിക്കേറ്റ ഇയാളെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ച് ചികിത്സയിലിരിക്കെയാണ് അന്ത്യം.
സംഭവത്തിൽ പ്രമോദിന്റെ ഭാര്യ കാർത്തികയെ നിസ്സാര പരിക്കുകളോടെ ആലത്തൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുടുംബ പ്രശ്നമാണ് ആക്രമണത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക