സ്ട്രോബറി ദൈനംദിന ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ഹൃദയത്തിന്റെയും തലച്ചോറിന്റെയും ആരോഗ്യത്തിന് വളരെ നല്ലതാണ്. അവശ്യ പോഷകങ്ങളും ആന്റിഓക്സിഡന്റുകളും നിറഞ്ഞ സ്ട്രോബറി മസ്തിഷ്ക ആരോഗ്യത്തിന് നല്ലതാണെന്നാണ് ഗവേഷണ റിപ്പോര്‍ട്ടുകളില്‍ നിന്ന് വ്യക്തമാകുന്നത്.
ദിവസവും രണ്ട് സ്ട്രോബറി കഴിക്കുന്നത് നല്ലതാണെന്ന് പഠനങ്ങൾ തെളിയിക്കുന്നു. പൊട്ടാസ്യത്തിന്റെ കലവറയാണ് സ്ട്രോബറി. രക്തക്കുഴലുകളുടെ ആരോഗ്യത്തിനും ഹൃദയത്തിന്റെ ആയാസം കുറയ്ക്കാനും പൊട്ടാസ്യത്തിന് കഴിയും.
ഉയർന്ന അളവിലുള്ള എൽഡിഎൽ കൊളസ്ട്രോൾ ഹൃദ്രോഗത്തിന് കാരണമാകുന്നു. സ്ട്രോബറിയിലെ ആന്റിഓക്സിഡന്റുകളും ഡയറ്ററി ഫൈബറും ആരോഗ്യകരമായ നിലയില്‍ കൊളസ്ട്രോളിന്റെ അളവ് നിലനിർത്താൻ വളരെയധികം സഹായിക്കും. സ്ട്രോബറി ദിവസവും കഴിക്കുന്നത് എൽഡിഎൽ കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുന്നതിനും അതുവഴി ഹൃദയാരോഗ്യം മെച്ചപ്പെടുത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക