ചിരഞ്ജീവി നായകനാകുന്ന പുതിയ ചിത്രമാണ് ‘ഭോലാ ശങ്കര്‍’. ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒരു ചിത്രം കൂടിയാണിത്. മെഹര്‍ രമേഷിന്റെ സംവിധാനത്തിലുള്ള ‘ഭോലാ ശങ്കര്‍’ന്റെ സെൻസര്‍ വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുന്നു എന്നതാണ് പുതിയ റിപ്പോര്‍ട്ട്.
‘ഭോലാ ശങ്കറിന്’ യുഎ സര്‍ട്ടിഫിക്കറ്റാണ്. അജിത്ത് നായകനായ ഹിറ്റ് തമിഴ് ചിത്രം ‘വേതാള’ത്തിന്റെ തെലുങ്ക് റീമേക്കായ ‘ഭോലാ ശങ്കര്‍’ റിലീസ് ചെയ്യുക 11നാണ്. ഡൂഡ്ലി ആണ് ചിരഞ്ജീവി ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. കീര്‍ത്തി സുരേഷ് ചിത്രത്തില്‍ ചിരഞ്ജീവിയുടെ സഹോദരിയുടെ വേഷത്തില്‍ എത്തുമ്പോള്‍ നായികയാകുന്നത് തമന്നയാണ്.
ചിത്രം രമബ്രഹ്മം സുങ്കരയാണ് നിര്‍മിക്കുന്നത്. ‘ഭോലാ ശങ്കറെ’ന്ന ചിത്രത്തിന്റെ ചിത്രസംയോജനം നിര്‍വഹിക്കുന്നത് മാര്‍ത്താണ്ഡ് കെ വെങ്കടേഷ് ആണ്. ‘വേതാളം’ എന്ന ചിത്രത്തില്‍ അജിത്ത് അഭിനയിച്ച കഥാപാത്രമായിട്ടാണ് ‘ഭോലാ ശങ്കറി’ല്‍ ചിരഞ്ജീവി എത്തുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക