മുസ്ലിം, ക്രിസ്ത്യൻ, ബുദ്ധ, സിക്ക്, ജൈന എന്നീ ന്യൂനപക്ഷ മതവിഭാഗങ്ങളിൽപ്പെടുന്ന വിധവ/വിവാഹബന്ധം വേർപ്പെടുത്തിയ/ ഉപേക്ഷിക്കപ്പെട്ട സ്ത്രീകൾക്കുള്ള ഇമ്പിച്ചി ബാവ ഭവന പുനരുദ്ധാരണ പദ്ധതിയിൽ ന്യൂനപക്ഷ ക്ഷേമ വകുപ്പാണ് ധനസഹായം നൽകുന്നത്.
വീടുകളുടെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്താൻ പരമാവധി 50,000 രൂപയാണ് തിരിച്ചടയ്ക്കേണ്ടാത്ത ധനസഹായം നൽകുന്നത്. എന്നാൽ വീടിന്റെ പരമാവധി വിസ്തീർണ്ണം 1200 ചതുരശ്ര അടിയിൽ കവിയരുത്.
രേഖകൾ സഹിതം കലക്ടറേറ്റിലെ ന്യൂനപക്ഷ ക്ഷേമ സെക്ഷനിൽ നേരിട്ടോ ഡെപ്യൂട്ടി കളക്ടർ, ജില്ലാ ന്യൂനപക്ഷ ക്ഷേമ സെക്ഷൻ, ജില്ലാ കലക്ടറേറ്റ് എന്ന വിലാസത്തിലോ 26ന് മുൻപ് അയക്കണം
പ്രതികരിക്കാൻ ഇവിടെ എഴുതുക