പ്രതിയുടെ എടിഎം കാർഡ് ഉപയോഗിച്ച് പണം എടുത്തുവെന്ന ബന്ധുക്കളുടെ പരാതിയിൽ കർണാടക പൊലീസ് ഉദ്യോഗസ്ഥരെ കേരള പൊലീസ് കസ്റ്റഡിയിലെടുത്തു.
വിജയ്കുമാർ, ശിവണ്ണ, സന്ദേഷ എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. കളമശ്ശേരി പൊലീസാണ് കർണാടക പൊലീസ് ഉദ്യോഗസ്ഥരെ കസ്റ്റഡിയിലെടുത്തത്.കർണാടക വൈറ്റ് ഫോർട്ട് സ്റ്റേഷനിലെ ഉദ്യോഗസ്ഥരാണിവർ.
പ്രതിയെ പിടികൂടാൻ വന്ന കർണാടക പൊലീസ് സംഘം പ്രതിയുടെ എടിഎം കാർഡ് ഉപയോഗിച്ച് പണം എടുത്തുവെന്ന ബന്ധുക്കളുടെ പരാതിയിലാണ് നടപടി. ഇവരെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്. കേസെടുക്കുന്നതിലേക്ക് പൊലീസ് നീങ്ങിയേക്കുമെന്നാണ് സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക