പ്രശസ്ത സിനിമ സീരിയൽ താരം കൈലാസ് നാഥ് അന്തരിച്ചു. 65 വയസ്സായിരുന്നു.ദീർഘകാലമായി നോൺ ആൽക്കഹോളിക് ലിവർ സിറോസിസിനെ തുടർന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. നിരവധി സിനിമകളിലൂടെയും സീരിയലുകളിലൂടെയും ശ്രദ്ധിക്കപ്പെട്ട കൈലാസ് നാഥിന്റെ വിയോഗവാർത്ത നടി സീമ ജി നായർ അടക്കമുള്ളവർ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചിട്ടുണ്ട്.
നിരവധി സിനിമ സീരിയലുകളിൽ ശ്രദ്ധേയ വേഷങ്ങൾ കൈകാര്യം ചെയ്താണ് ശ്രദ്ധിക്കപ്പെട്ടത്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കുകയാണ് മരണം സംഭവിച്ചത്. സംസ്കാരം വെള്ളിയാഴ്ച നടക്കും
പ്രതികരിക്കാൻ ഇവിടെ എഴുതുക