കൊച്ചിയിലെ ആലുവയിൽ അഞ്ചുവയസ്സുകാരിയെ ക്രൂര പീഡനത്തിന് ശേഷം കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിയുമായി പോലീസ് ആലുവയിൽ തെളിവെടുപ്പ് നടത്തി. ഇന്ന് വൈകിട്ട് മൂന്നരയോടെ പ്രതിയുമായിആലുവ മാർക്കറ്റിൽ നടത്തിയ തെളിവെടുപ്പിൽ കുട്ടിയുടെ ഒരു ചെരിപ്പും കീറിയ വസ്ത്രത്തിന്റെ ഭാഗവും കണ്ടെടുത്തു.
കൃത്യം നടത്തിയ മാർക്കറ്റിലെ ഒഴിഞ്ഞ ഭാഗത്ത് പ്രതിയുമായി എത്തിയ പോലീസ് സംഘം കുട്ടിയുടെ കീറിയ വസ്ത്രത്തിന്റെ ഭാഗം കണ്ടെടുത്തു.കുട്ടി ധരിച്ചിരുന്ന വസ്ത്രം കീറിയെടുത്ത് അത് ഉപയോഗിച്ചാണ് കുഞ്ഞിനെ കൊലപ്പെടുത്തിയത് എന്ന് പ്രതി നേരത്തെ മൊഴി നൽകിയിരുന്നു. കൃത്യം നടത്തിയ ശേഷം ഒളിപ്പിച്ചുവെച്ച വസ്ത്രത്തിന്റെ ഭാഗമാണ് ഇന്ന് കണ്ടെടുത്തത്. കുട്ടിയുടെ ഒരു ചെരിപ്പും കണ്ടെടുത്തു.
പോലീസ് സംഘം പ്രതിയുമായി വരുന്ന വിവരം പുറത്തുവിടാതിരുന്നതിനാൽ സംഭവ ദിവസത്തിലേതുപോലെ ജനക്കൂട്ടങ്ങളോ പ്രതിഷേധങ്ങളോ ഇന്ന് ഉണ്ടായിരുന്നില്ല. തെളിവെടുപ്പ് പൂർത്തിയാക്കിയ ശേഷം പോലീസ് പ്രതിയുമായി മടങ്ങി
പ്രതികരിക്കാൻ ഇവിടെ എഴുതുക