ഫുട്ബോൾ താരം സുനിൽ ഛേത്രിയ്ക്ക് ജന്മദിനാശംസകൾ നേർന്ന് മന്ത്രി വി ശിവൻകുട്ടി രംഗത്ത്. ജന്മദിനാശംസകൾ ക്യാപ്റ്റൻ എന്ന് കുറിച്ചുകൊണ്ടാണ് മന്ത്രി സുനിൽ ഛേത്രിയ്ക്ക് ഫെയ്സ് ബുക്ക് പോസ്റ്റിലൂടെ ആശംസകൾ അറിയിച്ചത്.
ഇന്ത്യക്കായി 92 ഗോളുകൾ. രാജ്യാന്തര ഫുട്ബാളിൽ രാജ്യത്തിന് വേണ്ടി നിലവിൽ സജീവ കളിക്കാരായ ഗോൾ വേട്ടക്കാരിൽ മൂന്നാമൻ. SAFF ചാമ്പ്യൻഷിപ്പിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയ താരം. ഖേൽരത്ന നേടിയ ആദ്യ ഫുട്ബോൾ താരം. ഇനിയെന്ത് വേണം സുനിൽ ഛേത്രിയ്ക്ക് വിശേഷണമായി, ജന്മദിനാശംസകൾ ക്യാപ്റ്റൻ എന്നാണ് ശിവൻകുട്ടി ഫേസ്ബുക്കിൽ കുറിച്ചത്.
സുനില്‍ ഛേത്രി ഇതുവരെ രാജ്യത്തിനായി 141 മത്സരങ്ങളില്‍ നിന്ന് നേടിയത് 92 ഗോളുകളാണ്. ഫുട്ബോളിലെ ഇതിഹാസ താരങ്ങളായ പെലെയും മറഡോണയും പുഷ്കാസുമെല്ലാം രാജ്യത്തിനായി നേടിയ ഗോളുകളുടെ എണ്ണത്തില്‍ ഛേത്രിക്ക് പിന്നിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക