ഡൽഹി: കേരളത്തിലെ വന്ദേ ഭാരത് ട്രെയിനുകളില്‍ കേരളത്തനിമയുള്ള ഭക്ഷണം വിതരണം ചെയ്യണമെന്നാവശ്യപ്പെട്ട് ടി എന്‍ പ്രതാപന് എംപി റയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവിന് കത്തയച്ചു.
വന്ദേ ഭാരതില്‍ ലഭിക്കുന്നത് വടക്കേ ഇന്ത്യന്‍ വിഭവങ്ങള്‍ മാത്രമാണെന്നും എന്നാല്‍ കേരളത്തിലെ വിഭവങ്ങള്‍ വേണമെന്നും ആവശ്യപ്പെട്ടാണ് കത്ത് നല്‍കിയത്.
വടക്കേ ഇന്ത്യന്‍ വിഭവങ്ങള്‍ മാത്രം നല്‍കുന്നതുമായി ബന്ധപ്പെട്ട് പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് എംപി കത്തയച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക