തിരുവനന്തപുരം: ഓഗസ്റ്റ് 18-ാം തീയതി മുതൽ ഓണം ഫെയർ നടത്തുമെന്ന് ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി ജി ആർ അനിൽ. ഓണക്കാലത്തെ വിലക്കയറ്റം പിടിച്ചുനിർത്താൻ ലക്ഷ്യമിട്ട് നടത്തുന്ന ഓണം ഫെയർ ഉത്രാട ദിനമായ ഓഗസ്റ്റ് 28 വരെ നടക്കും.
ശബരി മട്ടയരി, ആന്ധ്ര ജയ അരി, പുട്ടുപൊടി, ആട്ട, അപ്പപ്പൊടി എന്നിങ്ങനെ പൊതുവിപണിയിൽ നിന്നും അഞ്ച് രൂപ വിലക്കുറവിൽ അഞ്ച് ഉത്പന്നങ്ങൾ സപ്ലൈകോ വിപണിയിലെത്തിക്കും.
ഓണം ഫെയർ പുത്തരിക്കണ്ടം മൈതാനത്ത് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ജില്ലാ കേന്ദ്രങ്ങളിലും 18ന് ഓണം ഫെയർ തുടങ്ങും.
പ്രതികരിക്കാൻ ഇവിടെ എഴുതുക