ന്യൂഡൽഹി: അപകീർത്തിക്കേസിൽ രാഹുൽ ഗാന്ധിക്കനുകൂലമായ സുപ്രിംകോടതി വിധിയിൽ പ്രതികരിച്ച് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. രാഹുലിന്റേത് രാജ്യത്തിന്റെയാകെ വിജയമാണെന്നും ജനാധിപത്യം വിജയിച്ചുവെന്നും മല്ലികാർജുൻ ഖാർഗെ പറഞ്ഞു.
“ജനാധിപത്യത്തിന്റെയും ഭരണഘടനയുടെയും വിജയമാണ് രാഹുലിനനുകൂലമായ സുപ്രിംകോടതി വിധി. ജനങ്ങളുടെ മുഴുവൻ പ്രാർഥനയും അനുഗ്രഹവും രാഹുലിനൊപ്പമുണ്ട്”, ഖാർഗെ പറഞ്ഞു.
ജനങ്ങൾ തന്നെ പിന്തുണച്ചുവെന്നും ഇന്നല്ലെങ്കിൽ നാളെ, സത്യം എപ്പോഴും പുറത്തു വരുമെന്നുമാണ് എഐസിസി ആസ്ഥാനത്ത് കോൺഗ്രസ് നേതാക്കൾ നടത്തിയ വാർത്താ സമ്മേളനത്തിൽ രാഹുൽ ഗാന്ധിയുടെ പ്രതികരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക