ഉപ്പൂറ്റി വിണ്ടു കീറുന്നത് പലരെയും അലട്ടുന്ന ഒരു പ്രശ്നമാണ്. ഇതിന് നിരവധി പരിഹാര മാർഗങ്ങൾ ഉണ്ടെങ്കിലും പലപ്പോഴും ഇതൊന്നും ഫലം കാണാറില്ല. എന്നാൽ കുറച്ച് കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഈ പ്രശ്നം നമുക്ക് ഈസിയായി പരിഹരിക്കാൻ കഴിയും.
1.പാദം മുഴുവനായി മറയ്ക്കുന്ന പാദരക്ഷകളോ അല്ലെങ്കില്‍ സോക്സോ ഇടുക.
2. പാദങ്ങള്‍ വിണ്ടുകീറുന്നത് തടയാന്‍ കഞ്ഞിവെള്ളം വളരെ നല്ലതാണ്. കഞ്ഞിവെള്ളത്തിലേയ്ക്ക് തേനും അല്പം വിനാഗരിയും ചേര്‍ത്ത് ലായനിയാക്കി കാലുകള്‍ ഇതിലേക്ക് മുക്കി വയ്ക്കാം. പത്ത് മിനിറ്റോളം ഇങ്ങനെ വെച്ച ശേഷം ഉണങ്ങിയ തുണി കൊണ്ട് തുടച്ചെടുക്കുക.
3. മഞ്ഞളും വേപ്പിലയും അരച്ച് കാലുകളിൽ പുരട്ടുന്നത് നല്ലതാണ്
4. ഗ്ലിസറിനും റോസ് വാട്ടറും കൂട്ടിച്ചേര്‍ത്തു ദിവസവും ഉപ്പൂറ്റിയില്‍ പുരട്ടുന്നത് പാദം മൃദുവാകാൻ സഹായിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക